പാണ്ടനാട് : കൃഷിവകുപ്പ് - ആത്മ എന്നിവയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന ഭക്ഷ്യ സുരക്ഷ സംഘം 2025-26 പദ്ധതിയിൽ ജെ എൽ ജി ഗ്രൂപ്പിൽ പാണ്ടനാട് പഞ്ചായത്തിൽ അംഗങ്ങൾ ആയ 20 വനിതകൾക്ക് 5 കോഴി 4 കുറ്റികുരുമുളക് തൈകൾ, എച്ച് ഡി പി ഇ ഗ്രോബാഗ് എന്നിവ
വിതരണം ചെയ്തു. വിതരണ ഉൽഘാടനം പഞ്ചായത്ത് പ്രസിഡന്റ് അമ്മാളുകുട്ടി സണ്ണി നിർവഹിച്ചു. ......
നാലരവയസ്സുള്ള മകനെ ചട്ടുകംകൊണ്ട് പൊള്ളിച്ച യുവതി അറസ്റ്റിൽ. കായംകുളത്താണ് സംഭവം.......
ചെങ്ങന്നൂർ: കാൽ നൂറ്റാണ്ടു പിന്നിട്ടു കല, സാഹിത്യ, സാംസ്കാരിക, വിദ്യാഭ്യാസ, ആരോഗ്യ, മാതൃഭാഷ ബോധന പരിപാടികളോടൊപ്പം ഗാന്ധി സന്ദേശ പ്രചാരണവുമായി ചെങ്ങന്നൂർ ബോധിനി യാത്ര തുടരുമ്പോൾ ഈ വർഷവും ഗാന്ധി ജയന്തി ദിനത്തിൽ യു. പി, ഹൈസ്കൂൾ, ഹയർ സെക്കന്ററി കുട്ടികൾക്കായി ഗാന്ധിജിയെ മാത്രം അടിസ്ഥാനമാക്കി പ്രശ്നോത്തരി, കവിതാലാപനം, പ്രസംഗം എന്നീ മത്സരങ്ങൾ നടത്തും.
മുൻകാലങ്ങളിലെ പോലെ ഉപവാസം, ഗാന്ധി സ്മൃതി സംഗമം, ആദരവ്, അനുമോദനം, അനുസ്മരണം എന്നിവയും നടക്കും. ......
ചെറിയനാട്: ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ചെറിയനാട് യൂണിറ്റ് സമ്മേളനം മേഖല പ്രസിഡന്റ് മുരളീധരൻ കോട്ട ഉദ്ഘാടനം ചെയ്തു. സജി എണ്ണയ്ക്കാട് അദ്ധ്യക്ഷത വഹിച്ചു. ......
ചേർത്തല : കേരളം ഉൾപ്പെടെ ജാതി വിവേചനം നേരിട്ട എല്ലായിടങ്ങളിലും മനുഷ്യർ അടിച്ചമർത്തപ്പെട്ട ഇടങ്ങളിലും തന്തൈ പെരിയാറിന്റെ സ്വാധീനം വ്യക്തമാണെന്ന് തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് മന്ത്രി എ വി വേലു പറഞ്ഞു. വൈക്കം സത്യാഗ്രഹത്തിന്റെ വിജയത്തിനായി പോരാടാൻ ഇ വി രാമസ്വാമി നായ്ക്കർ കേരളത്തിൽ എത്തിയത് ഇവിടുത്തെ നേതാക്കളുടെ അഭ്യർത്ഥനപ്രകാരമാണ്.അദ്ദേഹം ഇവിടെ കുടുംബത്തോടൊപ്പം എത്തിയാണ് പോരാട്ടത്തിന് ആവേശം പകർന്നത്. ......
ചേപ്പാട്: ക്രൈസ്റ്റ് കിങ് ഹയർ സെക്കന്ററി സ്കൂളിൽ സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ് തല ത്രിദിന ക്യാമ്പ് ഉദ്ഘാടനം മാനേജ്മെന്റ് പ്രതിനിധി റവ. ഫാ.......
ചെങ്ങന്നൂർ: ചെങ്ങന്നൂർ ജില്ലാ ആശുപ്രതിയുടെയും പാണ്ടനാട് ഹെൽത്ത് ബ്ലോക്കിന്റെയും നേതൃത്വത്തിൽ ശബരിമല തീർത്ഥാടനത്തിന് മുന്നോടിയായി പകർച്ചവ്യാധി പ്രതിരോധ പ്രവർത്തങ്ങളുടെ ഭാഗമായി പൊതുജനാരോഗ്യ നിയമം 2023 നെ കുറിച്ചുള്ള ഏകദിന ബോധവൽക്കരണ സെമിനാർ ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ നടത്തി.
പൊതുജന ആരോഗ്യ നിയമ വിദഗ്ധനായ സി ടി ഗണേശൻ , ഹോട്ടൽ ബേക്കറി വ്യാപാരികൾക്കും മറ്റു വ്യാപാരി വ്യവസായികൾക്കും ബോധവത്ക്കരണം നൽകി. പൊതുജനാരോഗ്യ നിയമം 2023 ന്റെ നിയമങ്ങളും, നിയമം പാലിക്കാതെ വന്നാലുള്ള ശിക്ഷകളെയും മറ്റു കാര്യങ്ങളും വിശദമായി വിശദീകരിച്ചു. ......
വെണ്മണി പഞ്ചായത്തിലെ വയോജനങ്ങളുടെ ക്ഷേമവും സംരക്ഷണവും എന്ന ലക്ഷ്യത്തോടെ അവരുടെ മാനസിക ഉല്ലാസത്തിനും സർഗ്ഗ വാസനകളെ വീണ്ടും തൊട്ടുണർത്തുന്നതിൻ്റെ ഭാഗമായി 2025-26 വാർഷിക പദ്ധതിയിലെ വയോജന സംഗമം വെണ്മണി സെൻ്റ് മേരീസ് പാരീഷ് ഹാളിൽ നടന്നു. സംഗമത്തിൻ്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് റ്റി.സി സുനിമോൾ നിർവ്വഹിച്ചു. ......
ഇടയാറന്മുള .എ എം എം ഹയർസെക്കൻഡറി സ്കൂളിന്റെ നവീകരിച്ച ബാസ്ക്കറ്റ്ബോൾകോർട്ടിന്റെഉദ്ഘാടനം പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
ജോർജ്ജ് ഏബ്രഹാം നിർവഹിച്ചു. പൂർവ്വ വിദ്യാർത്ഥിയും ക്രൈം ബ്രാഞ്ച് എസ്.പിയുമായ
എൻ രാജേഷ്
മുഖ്യ അതിഥിയായി പങ്കെടുത്തു.
1972-74 വർഷങ്ങളിലെ സംസ്ഥാന സ്കൂൾ ബാസ്കറ്റ്ബോൾ ടീം അംഗവും പിന്നീട് കേരള യൂണിവേഴ്സിറ്റി ടീം അംഗവുമായിരുന്ന
സക്കറിയാ ഉമ്മൻ, 1976-77 വർഷത്തെ സംസ്ഥാന സ്കൂൾ ഗെയിംസ്, ബാസ്കറ്റ് ബോൾ റണ്ണറപ്പ് ടീം അംഗങ്ങളായിരുന്ന
ജേക്കബ് തോമസ്, ശശി പി റ്റി,
വി. ......
ചെങ്ങന്നൂർ: ഭക്ഷ്യ വിപണന രംഗത്തെ കുടുംബശ്രീയുടെ ഏറ്റവും പുതിയ സംരംഭമായ കഫെ കുടുംബശ്രീ പ്രീമിയം റസ്റ്റോറന്റിന്റെ ചെങ്ങന്നൂർ കല്ലിശ്ശേരിയിൽ ആരംഭിച്ച പതിനൊന്നാമത് ശാഖ തരംഗമാകുന്നു. ആരംഭിച്ച് ഒരാഴ്ചയ്ക്കുള്ളിൽ തന്നെ രുചി വൈവിധ്യം കൊണ്ടും ഗുണമേന്മകൊണ്ടും സ്വാദിഷ്ടമായ ഭക്ഷണം വിളമ്പി ചെങ്ങന്നൂരിന്റെ ഹൃദയത്തിൽ ഇടം നേടാൻ കല്ലിശ്ശേരി കഫെക്ക് കഴിഞ്ഞു. ......